നീ എന്നെ പിന്തുടരുന്നതെന്തിനു ..?
വല്ലതും
ചെവിയില്‍ പകരാനാണോ ...?
സുഹൃത്തേ ,കണ്ടുകൂടേ.....
ഞാനെന്റെ ചെവിയില്‍
ഇയര്‍ഫോണ്‍ തിരുകിയിരിക്കുകയാണ് .
നീ എന്റെ ഹൃദയത്തില്‍
സുക്ഷിച്ചുനോക്കുന്നത് ഞാന്‍ കാണുന്നുണ്ട് .
സോറി,സുഹ്യത്തേ...
ഞാന്‍ ബൈപ്പാസ്സ്
കഴിഞ്ഞിറങ്ങിയതാണ്
നിന്റെ ഹസ്തം
എന്റെ നേര്‍ക്ക് നീളുന്നുണ്ടു
സോറി,സുഹ്യത്തേ
ഞാന്‍ ചില്ലറ കൊണ്ടുനടക്കാറില്ല
ആരെയും കൈപിടിച്ചുയര്‍ത്താറുമില്ല
നീ എന്നോട് ചിരിക്കാന്‍ ശ്രമിക്കുന്നുണ്ട്
സോറി,സുഹ്യത്തേ
എനിക്ക് നേരമില്ല
നിന്റെ പുഞ്ചിരി
...ദാ, ആ കാണുന്ന കുപ്പത്തൊട്ടിയിലിട്ടേക്കൂ
:)
ReplyDelete