Friday, April 1, 2011

മണ്ണ്ഈ കബറിടമൊരു തൊട്ടില്‍
നൊച്ചില്‍ക്കാടിന്നടിയില്‍
അഴുകുന്ന മംസമോ
പൊടിഞ്ഞുതിരുന്ന വിരലുകളോ
താരാട്ടു പാടുന്നുണ്ട്.
ചുണ്ടുകള്‍
മന്ത്രങ്ങള്‍ ഉരുവിടുന്നുണ്ട്.
എനിക്ക്
കടലും ആകാശവും കാട്ടിത്തരാന്‍
മിഴികള്‍ തുറക്കുന്നുണ്ട്.
മണ്ണില്‍ സൂക്ഷ്മസുഷിരങ്ങളിൽ
ഒരു പിന്‍വിളി കൈയുയര്‍ത്തുന്നുണ്ട്.

ഈ നൊച്ചില്‍ക്കാട്ടില്‍ നിന്ന്
ല്‍ക്കാലം 
ആറടി ദൂരത്തേക്ക്
ഞാന്‍ പിച്ച വയ്ക്കട്ടെ..

1 comment:

  1. ഒരു പിന്‍ വിളി കൈയുര്‍ത്തുന്നുണ്ട്‌... നന്നായി

    ReplyDelete