മുറ്റത്ത് പഴുത്തിലകള്‍ വീണത്
അവള്‍ കണ്ടില്ലേ....
പുല്ല് വളര്‍ന്നതറിഞ്ഞില്ലേ....
അവള്‍ എന്തു ചെയ്യുകയാണ്....
ഉപ്പുപാത്രത്തില്‍ കിടക്കയാണോ....
എണ്ണയില്‍ പൊരിയുകയണോ....
കടുകുമണിയുടെ പിറകെ ഓടുകയാണോ....
അടുപ്പിനോട് കലഹിക്കയാണോ.....
പുകക്കുഴലിലൂടെ നൂണിറങ്ങിവന്ന പുക
മുറ്റം മുഴുവന്‍ പടരുന്നല്ലോ..!!
ഇനി എന്തു ചെയ്യും....!!
തിരഞ്ഞു ചെല്ലണമോ..?
കാണ്മാനില്ലെന്ന്
പരസ്യം കൊടുക്കണമോ..?
അവളാണെങ്കില്‍ പിന്നെ ഇതൊക്കെ അനുഭവിക്കാന്‍ വിധിക്കപെട്ടവലാനല്ലോ.. അല്ലെ. നല്ല ചിന്ത! വരികള്‍ക്കിടയില്‍ നല്ല മുന കൂര്‍ത്ത അമ്പുകളുണ്ട്.
ReplyDeleteജോലിയെല്ലാം അവൾ ചെയ്യട്ടെ....
ReplyDeleteപുരുഷൻ നോക്കിനിൽക്കട്ടെ......
അവൾ അപ്രത്യക്ഷമായില്ലെങ്കിലേ
അത്ഭുതമുള്ളൂ..................
BUTTERFLY said...
ReplyDeleteജോലിയെല്ലാം അവൾ ചെയ്യട്ടെ....
പുരുഷൻ നോക്കിനിൽക്കട്ടെ......
അവൾ അപ്രത്യക്ഷമായില്ലെങ്കിലേ
അത്ഭുതമുള്ളൂ..................