Sunday, September 18, 2011

നിൽപ്പ്

സിമന്റുകുപ്പായത്തിന്റെ
ഉഷ്ണത്താൽ പുകഞ്ഞ്
കാക്കക്കാഷ്ടത്തിൻ
ഗന്ധം സഹിച്ച്
ഊർന്നുപോണ കണ്ണട
ഇറുകെപ്പിടിച്ച്
അലസരുടെ
ഗമനാഗമനങ്ങളെ നോക്കി
വെയിലത്തും മഴയത്തും
ഒരേ നില്പിൽ എത്രകാലം..?

തടവുകാർ


വൃദ്ധരാണ് ഏറ്റവും ഏകാകികൾ..
.ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമായ
മരണത്തിലേക്കുള്ള യാത്രയിൽ 
അവർക്ക് കമ്മ്യൂണിക്കേഷൻ ടൂളുകൾ
-ഭാഷ,അംഗവിക്ഷേപങ്ങൾ 
തുടങ്ങിയവ നഷ്ടമാകുന്നു.....
.രോഗങ്ങളുടെ തടവിലായിട്ടും മറ്റെങ്ങോ യാത്ര പുറപ്പെട്ട
ശരീരത്തെ അവർ പൂർവാധികം സ്നേഹിക്കുന്നു.....

Friday, September 9, 2011

കയർ



കയറിന്നറ്റം
മുറുകെപ്പിടിച്ചുനിന്നോളൂ.
വിസിലിന്ന് കാതോർക്കൂ.
കാണികളേ,
കയർ വലിഞ്ഞുമുറുകുമ്പോൾ
ആർപ്പുവിളിക്കൂ..
ദേഹം മറിഞ്ഞുവീണാൽ മാത്രം
കരഘോഷം മുഴക്കൂ……

പൂവേ പൊലി….





നുമാൻ കിരീടമഴിച്ച് നിലത്ത് വച്ചു.
കാക്കനോട്ടത്തോടെ കാക്കപ്പൂ ചെരിഞ്ഞുകിടന്നു.
മുക്കൂറ്റി മൂക്കുകുത്തി ഊരി വെച്ചു.
തുമ്പപൂ ഊർധ്വൻ വലിച്ചു:പൂവേ പൊലി….

Wednesday, September 7, 2011

കല്ല്‌





പഴയ വീട് പൊളിച്ച്
പുതിയതാക്കണമെന്ന്
കുട്ടികള്‍ പറഞ്ഞപ്പോള്‍
ഞാനും സമ്മതിക്കയായിരുന്നു.
ഓടൊന്നുയർന്നപ്പോൾ
അവർ ആർപ്പുവിളിച്ചു:
ഇനിവേണ്ട,
അസ്ഥികള്‍ക്കിടയിലെ
ഇത്തിരി ചോപ്പ്.
കറ തെറിപ്പിക്കുന്ന വെറ്റിലച്ചാറ്.
സന്ധ്യാകാശച്ചെരിവ്.
പട്ടികകളുടെ
ആണിവേർപ്പെടുന്ന
ഞരക്കം കേട്ടപ്പോൾ
മൂത്തവൻ  പറഞ്ഞു:
പ്രായമായെങ്കിലും
വാശിക്കു കുറവൊന്നുമില്ല.
ആക്രിക്കച്ചവടക്കാരനും
എടുക്കുകയില്ല.
അടുത്തവീട്ടിലെ
അമ്പൂംന് കൊടുക്കാം.
ഇളയമകന്‍ പറഞ്ഞു.
കല്ലുകള്‍പറിഞ്ഞിളകുമ്പോള്‍
അവര്‍ ആര്‍ത്തുവിളിച്ചു.
പായലേ വിട..
പൂപ്പലേ വിട ..
കൊച്ചുമോന്‍
ഒരു തുമ്പിക്കല്ലെടുത്ത്
പറമ്പില്‍ നീട്ടിയെറിഞ്ഞു..     

Friday, September 2, 2011

ഗുണ്ട


     കഥ                                
       t\Xmhv Npäp-]mSpw Pm{K-X-tbmsS  t\m¡n AI¯v IS¶p.  Kpണ്ട   hmXn-e-S¨v      tkm^-bnse s]mSn-X«n `hy-X-tbmsS amdn \n¶p.  t\Xmhv ]d-ªp.
       s\sâ anÊvUvtIm-fnsâ ieyw kln-¡m-ªn«m h¶-Xv. Fs´Sm Imcyw...?
       Kpണ്ട H¶pw ]d-bmsX \nes¯ s]mSn-bn Nn{X-sa-gp-Xn-\n-¶p.
       Fs´-Sm..... s\sâ \m¡n-d-§n-t¸mtbm?
       t\Xmhv ]nXr-`m-h-]-c-amb kvt\l-t¯msS tNmZn-¨p.
       tN«m...... Hcv A_-²w..... ]än-t¸m-bn........ s]mdp-¡-Ww.
       Kpണ്ട hnd-b-temsS ]d-ªp.
       F´mSm?
       t\Xmhv H¨-bp-bÀ¯n.
       ]d-ªm, tN«-s\s¶ hg¡v ]dtbzm?
       CÃ. \o Imcyw ]d-¿v.
       \½sS ¹m³ eo¡mbn tN«m........ \½Ä A]-I-S-¯n-em-Wv......
       \osb-´m-bn-¸-dbv¶v? \½¡v c­ണ്ടു-t]À¡p-a-ÃmsX aämÀ¡m C¡m-cy-a-dnbm? \o kwKXn \S-¯v. AXp Ignªv \½¡v ImWmw.
       AXÃ.
       FXÃm?
       Rm³ Hcm-tfmSv kwKXn ]d-ªp-t]m-bn.
       ]d-sªt¶m? BtcmSv? \osb´m s]m«-¯cw Ifn¡ym?
       ]d-ªp-t]m-bn....... am¸m-¡-Ww. \½¡v ]cn-]mSn amän-h-bv¡mw.
       AsXm¶pw ]än-Ã. Bs«, BtcmSm \o ]d-ªXv?
       kc-kp-th¨n-tbm-Sv.
       Fsâ kc-kp-hn-t\mtSm?..... \osb´v ]Wnbm ImWn-¨Xv? FSm, ]pffn AhÄsS Hc-I¶ _Ô-¯o-s¸-Spw.
       s]mÃm-¸m-b-tÃm.....
       AXp Xs¶-bm, tN«m {]iv\w. kc-kp-th¨n FS-bv¡nsS Fs¶  hnfn¨v  sN¿m-¼m-Sn-Ãm¶v ]d-bv¶v... sNbvXm, tN¨n, t]meo-kn\v Häqw¶v
       CXn-t¸m, sImg-ªp-a-dnª {]iv\-am-W-tÃm-Sm......
       Bs«, \o F¸fm, Ah-tfmSv ]d-tªbv?
       an\n-ªm-¶v.... tN«³ C{_m-lnâ-Sp¯v¶v sIm©v hm§n sIm­ണ്ടp-sIm-Sp-¡m¼dªntÃ? A¶v, tN¨n sIm©v Idn-sh¨v DuWv X¶ntä Fs¶ hn«p-Åp.DuWp Ign-¡p-¶-Xn-\n-S-bnem ]d-ª-Xv.
       t\Xmhv Iptd t\c-t¯¡v H¶pw മിണ്ടിbn-Ã.  At±lw injysâ tZl-s¯§pw I®p-]m-bn¨v Nn´-bn-emണ്ടിcp¶p.  HSp-hn Hcp s\Sp-hoÀt¸msS ]d-ªp.
       henb sa\-t¡-Sm-b-tÃm-Sm. F¶mepw AXv sN¿mണ്ടീ-c-n¡m-¼-än-Ãy.. henb A]-I-S-am-Wv.  Ahfv B sNä-tbmSv t]mbn¸dªm Imcyw Ign-ªp.  B sNä c£-s¸«m ]ns¶, F\¡v \n¡m¼än-Ãy.  Hcv Imcyw sN¿mw..... Ah-sfbpw IqSnb§v X«mw.........s\\¡v tPmen `mcw IqSp-X-em-hpw... F¶mepw kmcyw-Ã.
       slâ-t½m....... tN¨o\ X«m-t\m. F\¡v hs¿â-¸-t\...
       Kpണ്ടbpsS sXmണ്ട-bn \n¶v Hcp \ne-hnfn ]pd-s¸-«p.
       AsX-´m-Sm A§s\? Ahfv s\sâ Bsc-¦n-ep-am-tWm-Sm.? Rm\tà kln- ക്കേണ്ടXv? \o ss[cy-am-b§v sN¿v.....
       AX-Ã.....
       GX-Ãm.?
       tN¨osâ ap³]n-se-¯n-bmev Fsâ ssIsh-d-¡pw.  tN¨o Fs´-¦nepw tNmbv¨mev Rm³ XfÀ¶p t]mhpw..... F\¡v ]äq-em..... CXv am{Xw Ft¶mSv ]d-bണ്ട..
       t\Xmhv injysâ I®n t\m¡n ZrV-X-tbmsS ]d-ªp:
       F¶m-¸n-s¶, Hcv Imcyw sN¿mw... Rm³ Xs¶ XoÀ¡mw.. aä-Xn-s\m¸w \ob-t§äm aXn.
       A§-s\-bm-sW¦n {]iv\qw-Ã.
       Kpണ്ട XeIpep¡n.
       FSm, Ah-sfmcp hmbm-Sn-bm.. Hä-¡p-¯n\v Poh³t]m-Ww.  s\â-Sp¯v jmÀ¸v SqÄkv Fs´-¦n-ep-aptണ്ടm?
       t\Xmhv tNmZn-¨p.
       Kpണ്ട Xsâ eXÀ_mKv X¸n..  Ccp-X-e-aqÀÑ-bpÅ Hcp I¯n  ]pd-s¯-Sp-¯p.  t\Xmhv `àn-tbmsS AXv hm§n.  Xncn¨pw adn¨pw ]cn-tim-[n-¨p.  {i²-tbmsS kz´w _mKn \nt£-]n-¨p.  At¸mÄ Kp­-ണ്ടbpsS I®n I¯n-bpsS hmbv¯e t]mse  \ocp-d¶p.........**


                                            

Thursday, September 1, 2011

അകത്തൊഴുത്ത്




പിണ്ണാക്കും പരുത്തിക്കുരുവും
ഇഷ്ടമല്ല.
പുല്ലുള്ള പറമ്പിൽ ചെന്ന്
തിന്നാനാണിഷ്ടം.
അവിടെ കെട്ടിനോക്കി
എന്നിട്ടും രക്ഷയില്ല.
അമറിക്കൊണ്ടിരിക്കയാണ്.
ആവലാതിയാണോ..?
വിശപ്പാണോ..?
അകിടുചുരന്നതാണോ..?
കറവവിരൽ
സ്പർശിക്കണമോ..?
ചന്ദ്രനെ കാണാഞ്ഞാണോ..?
നക്ഷത്രത്തെ വേണമോ.?
പൂ വേണോ..?
കായ വേണോ..?
പാടണോ, ഓടണോ..?
മോഹമാണോ..?
ഭംഗമാണോ..?
വയറ്റുവേദനയാണോ..?
മുട്ടുവേദനയാണോ..?
ഒന്നും തിരിച്ചറിയാനാവുന്നില്ല.
ദാസൻ കരുതിയതു പോലെ
സംഗീതാത്മകം
എന്നു കരുതാനേ ഒക്കൂ...