Sunday, September 18, 2011

നിൽപ്പ്

സിമന്റുകുപ്പായത്തിന്റെ
ഉഷ്ണത്താൽ പുകഞ്ഞ്
കാക്കക്കാഷ്ടത്തിൻ
ഗന്ധം സഹിച്ച്
ഊർന്നുപോണ കണ്ണട
ഇറുകെപ്പിടിച്ച്
അലസരുടെ
ഗമനാഗമനങ്ങളെ നോക്കി
വെയിലത്തും മഴയത്തും
ഒരേ നില്പിൽ എത്രകാലം..?

7 comments:

  1. വെയിലത്തും മഴയത്തും
    ഒരേ നില്പിൽ എത്രകാലം..?

    ReplyDelete
  2. എന്നിട്ടും, ആ പാവത്തിന് ഇപ്പോഴും പഴികേൾക്കേണ്ടി വരുന്നു.

    ReplyDelete
  3. പഴി കേൾക്കേണ്ടീവരുന്നു......

    ReplyDelete
  4. അതെ ഗാന്ധിജി തന്നെ ,അല്ലെ..നെച്ചിക്കാടാ..
    ആശംസകള്‍...

    ReplyDelete
  5. ജനങ്ങളുടെ വിഡ്ഢി വേഷം കെട്ടിക്കലില്‍ വെറും നോക്ക് കുത്തിയായി നില്‍ക്കാനേ അതിനു കഴിയൂ..
    ശരിക്കും മോക്ഷമില്ലാത്ത ജന്മം..നന്നായി..ഒത്തിരി ഇഷ്ട്ടമായി...അഭിനന്ദനങ്ങള്‍..ഒപ്പം ഭാവുകങ്ങളും നേരുന്നു
    സസ്നേഹം..


    www.ettavattam.blogspot.com

    ReplyDelete