Wednesday, September 7, 2011

കല്ല്‌





പഴയ വീട് പൊളിച്ച്
പുതിയതാക്കണമെന്ന്
കുട്ടികള്‍ പറഞ്ഞപ്പോള്‍
ഞാനും സമ്മതിക്കയായിരുന്നു.
ഓടൊന്നുയർന്നപ്പോൾ
അവർ ആർപ്പുവിളിച്ചു:
ഇനിവേണ്ട,
അസ്ഥികള്‍ക്കിടയിലെ
ഇത്തിരി ചോപ്പ്.
കറ തെറിപ്പിക്കുന്ന വെറ്റിലച്ചാറ്.
സന്ധ്യാകാശച്ചെരിവ്.
പട്ടികകളുടെ
ആണിവേർപ്പെടുന്ന
ഞരക്കം കേട്ടപ്പോൾ
മൂത്തവൻ  പറഞ്ഞു:
പ്രായമായെങ്കിലും
വാശിക്കു കുറവൊന്നുമില്ല.
ആക്രിക്കച്ചവടക്കാരനും
എടുക്കുകയില്ല.
അടുത്തവീട്ടിലെ
അമ്പൂംന് കൊടുക്കാം.
ഇളയമകന്‍ പറഞ്ഞു.
കല്ലുകള്‍പറിഞ്ഞിളകുമ്പോള്‍
അവര്‍ ആര്‍ത്തുവിളിച്ചു.
പായലേ വിട..
പൂപ്പലേ വിട ..
കൊച്ചുമോന്‍
ഒരു തുമ്പിക്കല്ലെടുത്ത്
പറമ്പില്‍ നീട്ടിയെറിഞ്ഞു..     

5 comments:

  1. പായലേ വിട..
    പൂപ്പലേ വിട ..

    ReplyDelete
  2. വൃദ്ധവിലാപങ്ങളെ ചാനല്‍ പരസ്യങ്ങള്‍ പോലെ റിമോട്ടില്‍ മായ്ച്ചു കളയുന്ന ഇക്കാലത്തെ, വളരെ മനോഹരമായി അവതരിപ്പിച്ചു.

    ReplyDelete
  3. ശക്തമായ വരികള്‍..ഇഷ്ടമായി..

    ReplyDelete
  4. ആക്രിക്കച്ചവടക്കാരനും
    എടുക്കുകയില്ല.


    അവര്‍ ആര്‍ത്തുവിളിച്ചു.
    പായലേ വിട..
    പൂപ്പലേ വിട ..
    ഈ വരികള്‍ കവിതയുടെ ആഴം കൂട്ടി .
    പരസ്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ നമ്മളും പായലുകലാകുകയും ആരൊക്കെയോ വിട പറയുകയും ചെയ്യും
    അതാണ്‌ ആക്രിത്തരം .
    നന്നായി

    ReplyDelete
  5. ആറങ്ങോട്ടുകര,വേനൽപക്ഷി,കലാധരൻ..നിരീക്ഷണങ്ങൾക്ക് നന്ദി....

    ReplyDelete