പിണ്ണാക്കും പരുത്തിക്കുരുവും
ഇഷ്ടമല്ല.
പുല്ലുള്ള പറമ്പിൽ ചെന്ന്
തിന്നാനാണിഷ്ടം.
അവിടെ കെട്ടിനോക്കി
എന്നിട്ടും രക്ഷയില്ല.
അമറിക്കൊണ്ടിരിക്കയാണ്.
ആവലാതിയാണോ..?
വിശപ്പാണോ..?
അകിടുചുരന്നതാണോ..?
കറവവിരൽ
സ്പർശിക്കണമോ..?
ചന്ദ്രനെ കാണാഞ്ഞാണോ..?
നക്ഷത്രത്തെ വേണമോ.?
പൂ വേണോ..?
കായ വേണോ..?
പാടണോ, ഓടണോ..?
മോഹമാണോ..?
ഭംഗമാണോ..?
വയറ്റുവേദനയാണോ..?
മുട്ടുവേദനയാണോ..?
ഒന്നും തിരിച്ചറിയാനാവുന്നില്ല.
ദാസൻ കരുതിയതു പോലെ
സംഗീതാത്മകം
എന്നു കരുതാനേ ഒക്കൂ...
ദാസൻ കരുതിയതു പോലെ
ReplyDeleteസംഗീതാത്മകം
എന്നു കരുതാനേ ഒക്കൂ...