Tuesday, October 4, 2011

തലവര



വീടിന്നു പ്ലാൻ വരയ്ക്കുക പ്രയാസമാണ്..
വരകൾ സ്വയംവരകളായി  മാറുന്നു
നീളേണ്ടവ വളഞ്ഞും
വളയേണ്ടവ നിവർന്നുമിരിക്കുന്നു
അടുക്കളവര കുറുകിയും
സ്വീകരണമുറിവര തെന്നിയും മാറുന്നു
കിടപ്പുമുറിവര പലവലിപ്പത്തിൽ
അളവുതെറ്റി അലങ്കോലമാവുന്നു.
വരാന്തയിൽ നിന്ന് നേരെ
സ്വീകരണത്തിലേയ്ക്ക് 
കാലെടുത്തുവയ്ക്കാമോ....?
വരാന്തയല്ലേ സ്വീകരിക്കേണ്ടത്..?
ഹൃദയം  സ്നേഹം നിക്ഷേപിക്കുന്നത്
തലച്ചോറിലോ മുഖത്തോ..?
നെഞ്ചിൻ കതക് തുറക്കുമ്പോൾ
വിജാഗിരിക്കുശുമ്പ് ഉയരില്ലേ..?
സ്വീകരണവര നീളേണ്ടത്
അടുക്കളയിലേക്കോ 
കിടപ്പുമുറിയിലേക്കോ..?
പൂജാമുറിയും ഊണുമുറിയും
അടുത്തടുത്തു വരാമോ..?
ഒറ്റവരകൊണ്ട്
ദൈവത്തെയുംസീസറെയും
വേർതിരിക്കാമോ..?
അടുക്കള 
വടക്കോട്ട് മുഖം തിരിക്കുന്നതെന്തിന്..? .
സ്വീകരണമുറിയിൽ നിന്നും ഓരോ മുറിയിലേക്കും
പലകാലങ്ങൾ പല അകലങ്ങൾ..
വരകൾ ഇടഞ്ഞുനിൽക്കയാണ്.....
പ്ലാൻ ഇന്നോ നാളെയോ കൊടുക്കാനാമോ..?
തലവര എന്നല്ലാതെന്തുപറയാൻ......?

3 comments:

  1. സ്വീകരണമുറിയിൽ നിന്നും ഓരോ മുറിയിലേക്കും
    പലകാലങ്ങൾ പല അകലങ്ങൾ…..

    ReplyDelete
  2. ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്....ഒകെ

    ReplyDelete