Sunday, March 13, 2011

നിന്റെ ഓർമ്മയ്ക്ക്





നാൽ‌പ്പതാം നാൾ
നിന്റെ നാമത്തിൽ
ഞങ്ങൾ അന്നം തിന്നു.
നിന്റെ കൈപ്പുണ്ണ്യമില്ലാത്ത
ഇറച്ചിക്കറിയും
നിന്റെ ചിരി വിടർത്താത്ത
പത്തിരിയും തിന്നു.
മുറ്റത്തെ വട്ടളത്തിൽ
ഓർമ്മകൾ കഴുകിയിറങ്ങി.
ഒരു ചീവീടിൻ വിലാപമായ്
രാത്രി നിറന്നു.
ആകാശച്ചെരിവിൽ
ഒരു നക്ഷത്രമായ്
നീ ഇറങ്ങിവന്നു.
ഞങ്ങൾ
കൂർക്കം വലിക്കുന്നത് കേട്ട്
തിരിച്ചു പോയി.
.......................................

3 comments:

  1. നക്ഷത്രമായി ഇറങ്ങി വന്നല്ലൊ. അപ്പോള്‍ ആള്‍ സ്വര്‍ഗ്ഗത്തിലാണ്‌

    ReplyDelete
  2. കൂര്‍ക്കം വലിക്കുന്നവര്‍ അവള്‍ വന്നതറിഞ്ഞതെങ്ങനെ? എതായാലും പ്രമേയം നന്നായിട്ടുണ്ട്.ആകാശച്ചെരുവില്‍ ഒരു നക്ഷത്രം എന്ന ഉപമ ഗതാനുഗതം ആണ്.നിരാശ വെണ്ട. എഴുതുക....

    ReplyDelete
  3. khader patteppadam,ganeshan....
    അഭിപ്രായങ്ങൾക്ക് നന്ദി.
    പതിനേഴുവർഷം മുൻപ്
    എഴുതിയ ഒരു കവിതയാണ്.
    കവിതയുടെ ഒരു ബ്ലോഗ്-ൽ
    ചേർക്കുന്നത് ഉചിതമാകുമെന്ന്
    തോന്നി.
    @ഗണേശൻ- കവിത റിയലിസമല്ല.

    ReplyDelete