പോത്ത്
കുളി കഴിഞ്ഞീറനോടെ
ഉദ്യാനത്തിലെത്തുന്നു.
ഇന്നലെകളെ അയവിറക്കുന്നു.
കുലചിഹ്നം ഉയർത്തി ഗമിക്കുന്നു.
“കാമനെന്നിവനെ സ്ത്രീകൾ
കാലനെന്നോർത്തു വൈരികൾ”
എന്നു പാടി ജനം പിന്നാലെ പായുന്നു.
പച്ച പുതപ്പിച്ച്
ചന്ദനക്കുടത്തിന് കൊണ്ടുപോകുകയാണ്.
പട്ടു പുതപ്പിച്ച് സമ്മേളനനഗരിയിൽ
കൊണ്ടുപോകുകയാണ്.
തലേക്കെട്ടുകെട്ടി
മഖ്ബറകളെ വലം വയ്ക്കുകയാണ്.
‘സാധുമ്യഗമാണേ’
എന്നാർപ്പുവിളിക്കുകയാണ്.
എങ്കിലും,മ്യഗമേ..............
പച്ചമാംസത്തിൽ
കുത്തിയിറക്കാൻ വെമ്പുന്ന കൊമ്പുകളും
മരണഗാനമാലപിക്കുന്ന മുക്രയും
ചോരച്ച കണ്ണുകളും
കുഞ്ഞുങ്ങൾക്കുപോലും
തിരിച്ചറിയാനാവുമെന്ന് ഓർക്കണേ.......
എന്നിട്ടും മൃഗപക്ഷത്തല്ല,അല്ലേ ? ആദ്യഭാഗത്ത് യോജിക്കാന്‍ പറ്റുന്നതിലുമധികം വൈരുദ്ധ്യങ്ങള്‍ ......
ReplyDelete