Saturday, November 26, 2011

നോ ഗ്രേഡ്







വയൽക്കരയിൽ ഉഷ്ണക്കാറ്റേറ്റുനിന്നവർ
ഊർന്നുപോന്ന കുന്നിലിറുകിപ്പിടിച്ചവർ
പുഴയെ സ്വപ്നം കണ്ടുകിടന്നവർ
തലച്ചുമടുമായി മേളയിലെത്തി.

രുവൻ
വയലിലെ ചെളി ടേബിളിൽ ചൊരിഞ്ഞ്
പരിഹാസ്യനായി.

ഒരുവൻ
വിത്തുരൂപം നിർമ്മിക്കുന്നതിൽ
പരാജിതനായി.

കുന്നിനെ തലയിലേറ്റിവന്നവന്ന്
വിഷയം:’ജേസിബി’
പുഴവെള്ളം ബോട്ടിലിൽ കൊണ്ടുവന്നവൻ
ബാർ തേടി നടന്നു..

തോക്കും അറ്റ്ലസ്സും പോലെ
പേനയും പാഡുമായിവന്നവർ മാർക്കിട്ടു:
നോ ഗ്രേഡ്……

4 comments:

  1. തോക്കും അറ്റ്ലസ്സും പോലെ
    പേനയും പാഡുമായിവന്നവർ മാർക്കിട്ടു:
    നോ ഗ്രേഡ്……!

    ReplyDelete
  2. ബോട്ടിലിലെ പുഴ ബാറില്‍ നില വിട്ടു
    ഇല്ലെ?

    ReplyDelete
  3. നാലുവരികളില്‍ ശക്തമായ ഒരു സാമൂഹ്യദര്‍ശനം.

    ReplyDelete
  4. ഈ കവിതയ്ക്ക് ഒരു എ ഗ്രേഡ്

    ReplyDelete