Friday, November 4, 2011

വൈകുന്നേരം




തുലാം മാസത്തിന്റെ ഇടിമുരൾച്ചകൾ
അന്തരീക്ഷത്തിൽ തങ്ങിനിന്ന വൈകുന്നേരം.
ദിക്കുകളിൽ കണ്ണുരുട്ടലുകൾ
പ്രത്യക്ഷപ്പെട്ട വൈകുന്നേരം.
ശിരസ്സിലും മനസ്സിലും
മഴ നനഞ്ഞ വൈകുന്നേരം.
ആത്മാക്കൾ കൂടണയാൻ
വണ്ടികളിൽ ചീറിപ്പാഞ്ഞ വൈകുന്നേരം.
ഒട്ടിനിൽക്കും വസ്ത്രങ്ങൾ
ശരീരത്തെ വേർപ്പെടാൻ കൊതിച്ച വൈകുന്നേരം
അയാൾ ഭീതിയോടും വിറയലോടും
അത്യാർത്തി ഇല്ലാതെയും ജീവിതത്തെ പുണർന്നുകിടന്നു.
അയാൾ മരിച്ചുവെന്നാണ് ആളുകൾ പറഞ്ഞത്.

4 comments:

  1. അയാൾ ഭീതിയോടും വിറയലോടും
    അത്യാർത്തി ഇല്ലാതെയും ജീവിതത്തെ പുണർന്നുകിടന്നു.

    ReplyDelete
  2. മരണം ഒരു സത്യം
    കവിതയ്ക്ക്‌ അഭിനന്ദനങ്ങള്‍ ..

    ReplyDelete
  3. ആത്മാക്കളുടെ കൂട് എവിടെയാണ്?.. വസ്ത്രവും ശരീരവും തമ്മിലുള്ള ബന്ധം എന്താണ്? എനിന്റെ വൈകുന്നേരമാണ്? ആര്‍ത്തിയും അത്യാര്‍ത്തിയും ഇല്ലെങ്കില്‍ മരണമാണോ? എന്താണ് ആളുകളെ സംബന്ധിച്ചിടത്തോളം ജീവിതം ? ഇത്രയും ചോദ്യങ്ങളിലൂടെ കവിത എന്നെ കൊണ്ട് പോയി. കവിത ഇങ്ങനെ ആണ് നമ്മെ കൈപിടിച്ച് നടത്തും.

    ReplyDelete
  4. ഇതും കൊള്ളാമല്ലോ!!!
    ഓരോന്നായി നോക്കുന്നു.

    ReplyDelete