Sunday, November 6, 2011

മംഗലാപുരം യാത്ര*






കൈയൊടിഞ്ഞ കുട്ടി
കാലൊടിഞ്ഞ യുവാവ്
നടുവൊടിഞ്ഞ വീട്ടമ്മ
മൂവരും മംഗലാപുരത്തേക്ക് പോകുന്നു.
കാറിൽ, വാനിൽ, ട്രെയിനിൽ.
കുട്ടി ഒരേ ചതുരക്കാഴ്ച്ച കണ്ട് മടുത്താണ്
പറമ്പിലിലേക്കിറങ്ങിയത്.
യുവാവ് ഓഫീസ്സിൽ നിന്ന്
താഴേക്ക് ചാടിയതാണ്.
വീട്ടമ്മ കുനിഞ്ഞിടത്തുനിന്ന്
നിവരാൻ ശ്രമിച്ചതാണ്.
മൂവരും അല്പനാൾക്കകം തിരിച്ചുവരും
കുട്ടി പുതിയ കാഴ്ച്ചയിലേക്ക്
വിരൽ ചൂണ്ടുമോ..?
യുവാവ് പുതുനടത്തം ശീലിക്കുമോ..?
വീട്ടമ്മ നിവർന്നുനിൽക്കുമോ..?


*മലബാറുകാർ വിദഗ്ധ ചികിൽസ തേടി മംഗലാപുരത്താണ് പോകാറ്.

2 comments:

  1. കുട്ടി വായുവിൽ കൈ വീശും.
    യുവാവ് പുതുനടത്തം ശീലമാക്കും
    വീട്ടമ്മ നട്ടെല്ല് കണ്ണാടിയിൽ കാണും…

    ReplyDelete
  2. ചെറിയ കാര്യങ്ങൾ കവിതയാക്കുന്ന താങ്ങളുടെ കഴിവിനാശംസകൾ..

    ReplyDelete