ആരാലും അറിയാതെ
മണ്ണിന്നടിയിലെ പാറകളുടെ തണലിൽ.
കുറച്ചു ധൂളികൾ കിടപ്പുണ്ടായിരുന്നല്ലോ..
അവർ മണ്ണിന്നടിയിലെ വിത്തുകളാണ്
ഭക്ഷിച്ചതെന്നു തോന്നുന്നു.
നീരൊഴുക്കാവാം ദാഹം തീർത്തുകൊടുത്തത്.
സപ്തംബർ പതിനൊന്നിന്
മണ്ണ് വിറച്ചതറിഞ്ഞിട്ടുണ്ടാവാം.
അതിർത്തികൾ ഭേദിച്ചുപാഞ്ഞ പട്ടാള ബൂട്ടുകൾ
ഉറക്കം കെടുത്തിയിട്ടുണ്ടാവാം..
ബോംമ്പ് വർഷങ്ങളുടെ ആഘാതങ്ങൾ
നിദ്രയിൽ നിന്നുണർത്തിയതാവാം.
ധൂളികൾ ശിൽപ്പങ്ങളായി
പാറയും മണ്ണും ജലവും വഹിച്ച്
വാൾസ്ട്രീറ്റിൽ നിൽക്കയാണിപ്പോൾ….
ധൂളികൾ ശിൽപ്പങ്ങളായി
ReplyDeleteപാറയും മണ്ണും ജലവും വഹിച്ച്
വാൾസ്ട്രീറ്റിൽ നിൽക്കയാണിപ്പോൾ….
Posted by നൊച്ചിൽക്കാട് at 10:13 PM
ഇഷ്ട്പ്പെട്ടു!!!!!!!!!!!!welcome to my blog
ReplyDeletenilaambari.blogspot.com
if u like it plz follow and support me!