കാവ്
സ്വപ്നം കണ്ട മരങ്ങളേ….
കടയ്ക്കൽനിന്ന്
ശിഖരത്തിലേക്കും തിരിച്ചും
സഞ്ചാരം
അനുവദിച്ചതെന്തിന്..?
നീളൻ
കൊക്കിൽ നിന്നുള്ള കട കട ശ്ബ്ദം
ദേഹത്തലയാൻ
വിട്ടതെന്തിന്..?
വളഞ്ഞനാക്ക്
ഞരമ്പിൽ തൊട്ടപ്പോൾ
മൂളിക്കൊടുത്തതെന്തിന്..?
മൂളിക്കൊടുത്തതെന്തിന്..?
ഹൃദയം ചോദിച്ചപ്പോൾ
ഇക്കിളി
പൂണ്ടതെന്തിന്..?
ഉള്ളുപൊള്ളയായാൽ
ആർത്തനാദം
പോലുമില്ലാതെ
വീഴുമെന്നോർക്കാഞ്ഞതെന്ത്..?
ഉള്ളുപൊള്ളയായാൽ
ReplyDeleteആർത്തനാദം പോലുമില്ലാതെ വീഴും
എന്നോർക്കാഞ്ഞതെന്ത്..?
ചില സമയങ്ങളില്‍ മിണ്ടാതിരിക്കാനെ പറ്റൂ ..
ReplyDeleteനന്നായി എഴുതി
ആശംസകള്‍ ..
നന്നായി എഴുതി. ആശംസകള്‍
ReplyDelete