“ചൂലേ എന്നുവിളിച്ച്
എന്നെ
അധിക്ഷേപിക്കരുത്.”
“ചൂലേ..,ചൂലേ..,ചൂലേ…
നീയെന്തെടുക്കുന്നെടായീലോകത്ത്…?”
“നീ നിൽക്കുന്നയിടം
വൃത്തിയാക്കുന്നത്
ഞാനല്ലേ….?
നിന്റെ
തലയ്ക്കുമുകളിലെ മാറാല,
നിന്റെ
മൂക്കിന്നകത്തും
പുറത്തുമുള്ള
ഓടകൾ
നീ
പോകുന്നയിടം -മുറ്റം,നാട്,
പള്ളിക്കൂടം,ആശുപത്രി,
അമ്പലങ്ങൾ,പള്ളികൾ,
മദ്യഷാപ്പ്,തിയേറ്റർ…
ഞാൻ
വൃത്തിയാക്കുന്നില്ലേ..?
എന്റെ
വർഗ്ഗം
നിന്റെ
തലയിലെ പേനുകളെ
അടിച്ചുവാരുന്നില്ലേ..?
നിന്റെ
പല്ലിടയും ചെവിക്കുഴിയും
തോണ്ടിക്കളയുന്നില്ലേ..?
നിന്റെ
നാക്കും തൊക്കും
നുരപ്പിച്ച്
ശുദ്ധീകരിക്കുന്നില്ലേ..?
എന്തിനേറെ,
പട്ടടയിൽ
കത്തിതീർന്നാലും
നിന്നെ
അടിച്ചുവാരിക്കൂട്ടുന്നില്ലേ..? “
“ഫ്,ഫ ,ചൂലേ,
ബുദ്ധിയില്ലാത്തവനേ…
എന്താ
നിന്റെ പണി..?
ഒന്നിനെ
ഒരിടത്തുനിന്ന്
മറ്റൊരിടത്തേക്ക്
മാറ്റുകയല്ലേ..?
ഇഷ്ടമില്ലാത്തതിനെ
ആരാന്റെ
പറമ്പിലേക്ക്
ഓടിച്ചുവിടുകയല്ലേ..?
ഇറ്റലിയിൽനിന്നും ജർമനിയിനിന്നും
ചപ്പുചവറുകൾ അടിച്ചുവാരി
ലോകത്തെല്ലാടത്തും വിതറിയില്ലേ..?
അമേരിക്കൻ ലേബിലെ പൊടികൾ അടിച്ചുകൂട്ടി
ചപ്പുചവറുകൾ അടിച്ചുവാരി
ലോകത്തെല്ലാടത്തും വിതറിയില്ലേ..?
അമേരിക്കൻ ലേബിലെ പൊടികൾ അടിച്ചുകൂട്ടി
ഹിരോഷിമയിൽ വർഷിച്ചില്ലേ..?
പൗരസ്ത്യരാജ്യങ്ങളിലെ ചെള്ളുകളെ,
വിശുദ്ഥ്ഗ്രന്ഥങ്ങളിലെ പൂച്ചികളെ
തെരുവുകൾതോറും കൊണ്ടിട്ടില്ലേ..?
ആഫ്രിക്കൻ മങ്കിയുടെ പേനുകളെ
അന്റാർട്ടിക്കവരെ സ്പ്രേ ചെയ്തില്ലേ..?
ഡിഡിറ്റിയും സൾഫാനും അടിച്ചുവാരി
വയലേലകളിൽ കൊണ്ടിട്ടില്ലേ..?
സ്വന്തം
വീട്ടിലെ മാലിന്യങ്ങൾ
തെരുവിൽ
കൊണ്ടിടലല്ലേടാ,നിന്റെ പണി..?
ലോകം തന്നെ കുപ്പത്തൊട്ടിയായി
ക്കാണുന്നവനല്ലേടാ,നീ..? “
“മിണ്ടാതിരുന്നോ,മിണ്ടാതിരുന്നോ
ഞാനില്ലേൽ
കാണാമായിരുന്നു
നീയീജന്മം
ജീവിക്കുന്നത്...!
നിന്നെ
ഞാനൂതിപ്പറപ്പിക്കും
മിണ്ടാതിരുന്നോ,-തടിയാ….”
“മിണ്ടാതിരുന്നോ,മിണ്ടാതിരുന്നോ
ReplyDeleteഞാനില്ലേൽ കാണാമായിരുന്നു
നീയീജന്മം ജീവിക്കുന്നത്...!
നിന്നെ ഞാനൂതിപ്പറപ്പിക്കും
മിണ്ടാതിരുന്നോ,-തടിയാ….”
ആശംസകള്‍....
ReplyDelete:)
ReplyDeleteഎല്ലാ ചൂലുകളുടെയും ചിന്ത ഇത് തന്നെ. ' ഞാനില്ലെങ്കില്‍ കാണാമായിരുന്നു'
ReplyDeleteചൂലിന്റെ ഉയിര്‍ത്തെഴുന്നേല്പ്പ് ഉഗ്രന്‍
ReplyDelete