Friday, October 7, 2011

മീശക്കാരൻ കേശവൻ


മീശക്കാരൻ കേശവൻ
കാടും മേടും താണ്ടി
പാടോം പുഴേം ചുറ്റി
റോട്ടിലെത്തിയേ ..

മീശക്കാരൻ കേശവൻ
ശ്..ശീ ന്ന് വേവുന്ന റോഡ് കണ്ടേ

മീശക്കാരൻ കേശവൻ
ആശയോടെ കീശപിടിച്ചപ്പം
മാനത്തെരമ്പം കേട്ടേ

മീശക്കാരൻ കേശവൻ
മാനത്തേറി
മണലിലേക്കെറങ്ങിയേ.

മീശക്കാരൻ കേശവനെ
മണലെടുത്തോണ്ടുപോയേ..


3 comments:

  1. ഇനി മീശ നരച്ച് കേശവന്‍ മടങ്ങും ഒരു നാള്‍

    ReplyDelete
  2. ദോശ തിന്നാന്‍ കൊതിച്ച കേശവന്‍ അവസാനം മരുഭൂമി വരെ എത്തി ...

    ReplyDelete