വയൽക്കരയിൽ ഉഷ്ണക്കാറ്റേറ്റുനിന്നവർ
ഊർന്നുപോന്ന
കുന്നിലിറുകിപ്പിടിച്ചവർ
പുഴയെ
സ്വപ്നം കണ്ടുകിടന്നവർ
തലച്ചുമടുമായി
മേളയിലെത്തി.
ഒരുവൻ
വയലിലെ
ചെളി ടേബിളിൽ ചൊരിഞ്ഞ്
പരിഹാസ്യനായി.
ഒരുവൻ
വിത്തുരൂപം
നിർമ്മിക്കുന്നതിൽ
പരാജിതനായി.
കുന്നിനെ
തലയിലേറ്റിവന്നവന്ന്
വിഷയം:’ജേസിബി’
പുഴവെള്ളം
ബോട്ടിലിൽ കൊണ്ടുവന്നവൻ
ബാർ
തേടി നടന്നു..
തോക്കും
അറ്റ്ലസ്സും പോലെ
പേനയും
പാഡുമായിവന്നവർ മാർക്കിട്ടു:
നോ
ഗ്രേഡ്……