ഡോക്ടർ,
വിശക്കാതിരിക്കാൻ ഗുളികയുണ്ടോ..?
മാർക്കറ്റിൽ അലയണ്ടല്ലോ.......
നേരാന്നേരം കൊത്തിയരിഞ്ഞ്
പുഴുങ്ങണ്ടല്ലോ......
വായയ്ക്കും ഒരു വിശ്രമമാവുമല്ലോ..
ഡോക്ടർ,
ദാഹം തോന്നാതിരിക്കാൻ മരുന്നുണ്ടോ..?
കിണർ കുഴിക്കണ്ടല്ലോ......
പൈപ്പിന്ന് ചുവട്ടിൽ നിൽക്കണ്ടല്ലോ..
ബോട്ടിൽ കൊണ്ടുനടക്കണ്ടല്ലോ....
ഡോക്ടർ,
വികാരങ്ങളെ നിയന്ത്രിക്കാൻ
മരുന്നുണ്ടോ..?
സ്പർശിച്ച് രോഗങ്ങൾ
വരുത്തണ്ടല്ലോ....
ചുംബിച്ച് വായ്നാറ്റം
പകർത്തണ്ടല്ലോ....
ആലിംഗനമെന്ന അഭ്യാസം
ഒഴിവാക്കാമല്ലോ....
ഡോക്ടർ,
കാഴ്ച്ചയും കേൾവിയും
ഒഴിവാക്കാൻ മരുന്നുണ്ടോ..
മരങ്ങളെ കാണണ്ടല്ലോ....
പക്ഷികളെ കേൾക്കണ്ടല്ലോ..
വെയിലും മഴയുമേൽക്കണ്ടല്ലോ..
ഡോക്ടർ,
സ് നേഹമുറയാതിരിക്കാൻ
മരുന്നുണ്ടോ.....
വർത്തമാനം പറയേണ്ടല്ലോ..
ചിരിക്കണ്ടല്ലോ..
കരയേണ്ടല്ലോ..
എനിക്കീ സ്വന്തം ശരീരം മതി.
ഒരു ഗുളിക തരൂ ,ഡോക്ടർ......
എനിക്കും വേണം ഈ ഗുളിക.. കിട്ടുമ്പത്തരണേ........
ReplyDeleteponmalakkaran | പൊന്മളക്കാരന്‍ said...
ReplyDeleteഎനിക്കും വേണം ഈ ഗുളിക.. കിട്ടുമ്പത്തരണേ........
:)
ReplyDeleteഡോക്ടർ,
ReplyDeleteസ് നേഹമുറയാതിരിക്കാൻ
മരുന്നുണ്ടോ.....