എങ്ങോട്ട് പോകുമെന്നോര്‍ക്കുമ്പോള്‍
അസംഖ്യം വഴികള്‍ തെളിയുന്നൂ....
മുന്‍ഗാമികള്‍ നടന്നു തീര്‍ത്ത
വഴികള്‍ വീണ്ടുമളക്കണോ..?
കല്ലുകൾ കൂർത്തുനിൽക്കും വഴിയിൽ
കയറി വേദനിക്കണോ..?
പ്യഷ്ടം ചീർത്ത തെങ്ങി-
നിടയിലൂടെ നൂഴണോ..?
കൊയ്യാറായ കമ്പിക്കാലിന്‍
നിഴല്‍പറ്റണോ..?
ഒറ്റയാന്‍ നെൽച്ചെടിയെ
ചാടിക്കടക്കണോ....?
എന്തുതന്നെയായാലും
നില്‍ക്കാനാവില്ലൊരിടത്തും.
നടത്തമാണ് ലക്‌ഷ്യം
പാദമേ, പുറപ്പെടുക. ..
ഒറ്റയാന്‍ നെൽച്ചെടിയെ
ReplyDeleteചാടിക്കടക്കണോ....?