വെള്ളത്തുണിയില്‍
പള്ളിക്കാട്ടിലെടുത്ത
വെളുത്ത നക്ഷത്രം .
വെള്ളപ്പല്ല് കൊഴിഞ്ഞ
നൊണ്ണ് കാട്ടി
വെളുക്കനെയുള്ള ചിരി .
വെള്ളക്കാച്ചിത്തുണിയുടെ
കോന്തലയില്‍ സഞ്ചരിക്കാറുള്ള
വെള്ളയപ്പം .
മൌനം കുടിച്ച് ശീതം പിടിച്ചവനെ
തുവര്‍ത്താറുള്ള വെള്ളത്തട്ടം .
വെണ്ന്മയാര്‍ന്ന ആകാശത്തിനു കീഴെ
പൊടിഞ്ഞു തീര്‍ന്ന
വെ(പെ)ണ്‍ചാറ്റല്‍ .
No comments:
Post a Comment