Sunday, January 31, 2010

കഴുകനോട്..

നിന്റെ നഖമുനകള്‍ക്കിടയിലെ ഈ കിടപ്പിലും
പറയാതിരിക്കാന്‍ വയ്യ , കഴുകാ...

നമ്മള്‍
മാംസവും അസ്ഥിയും മാത്രമല്ല
നീളന്‍ ചുണ്ടും കൊക്കും മാത്രമല്ല.
ചിലയ്ക്കും വാല്‍ മാത്രമല്ല
നേര്‍വീക്ഷണം മാത്രമുള്ള കണ്ണും
ഉപയോഗമില്ലാത്ത പുരികവും മാത്രമല്ല.
.
വായുവിന്‍  വേഗവും
ചിറകിന്‍  വാള്‍വീശലും
വെളിച്ചത്തിലും വെളിപ്പെടാത്ത
മായാരൂപങ്ങളും
തെളിയാ വര്‍ണ്ണങ്ങളും
ആരാലും നിര്‍വചിക്കപ്പെടാത്ത
ശബ്ദങ്ങളും
അടുപ്പവും അകലവുമുള്ള
വെളിപ്പെടലുമെല്ലാം
നമ്മുടേതാണ്.
അതോര്‍ക്കണം..കഴുകാ‍...

.........................

3 comments:

  1. ആരാലും നിര്‍വചിക്കപ്പെടാത്ത
    ശബ്ദങ്ങളും
    അടുപ്പവും അകലവുമുള്ള
    വെളിപ്പെടലുമെല്ലാം
    നമ്മുടേതാണ്.
    ആശംസകള്‍..!!
    www.tomskonumadam.blogspot.com

    ReplyDelete
  2. കൊള്ളാം കഴുകനോടു പറഞ്ഞ പ്രപഞ്ച വീക്ഷണം!

    ReplyDelete