Sunday, January 24, 2010

ജലത്തുള്ളി

        
ഇന്നലെ
ഒരു ജലത്തുള്ളി
മാര്‍ബിള്‍ത്തറയിലൂടെ  ഇഴഞ്ഞുവന്ന്
എന്റെ പാദത്തെ നനയ്ക്കാന്‍ ശ്രമിച്ചു.
ഞാന്‍ വൌ എന്ന് ശബ്ദമുണ്ടാക്കി
കാല്‍ പിന്‍ വലിച്ചു.
അപ്പോള്‍
ജലത്തുള്ളിക്ക് വാശിയേറി.
അത് വര്‍ദ്ധിച്ച വീര്യത്തോടെ
ഒഴുകിവന്ന്
എന്റെ പാദം നനച്ചു.
എന്നെ കുളിമുറിയിലേക്കോടിച്ചു.
ഞാന്‍ ഷവറില്‍ കുളിക്കവെ
അത് എന്റെ തലയില്‍
പൊട്ടിവീണു.
  ......................  
            

4 comments:

  1. എന്നെ കുളിമുറിയിലേക്കോടിച്ചു.
    ഞാന്‍ ഷവറില്‍ കുളിക്കവെ
    അത് എന്റെ തലയില്‍
    പൊട്ടിവീണു.

    ReplyDelete
  2. GREAT!!!!!!!!!!!!!!!!!!!!!!

    ReplyDelete