Wednesday, December 30, 2009

ക്യൂ

തനിയേ
ചിരിച്ചു-
നടക്കരുത്.
ഒറ്റയ്ക്കിരുന്ന്
പാടരുത്.
കല്ല്
കുന്നിന്‍-
മോളിലേക്കും
താഴേക്കും
ഉരുട്ടരുത്.
ഒരു പാത്ര-
മെടുത്തീ-
ക്യൂവില്‍
നില്‍ക്കുക.

1 comment:

  1. സാരമില്ല .. ഇത്തരം സൂക്കെടുകള്‍ താനേ മാറിക്കോളും...
    ഇല്ലേല്‍ മരുന്ന് ഇവിടുണ്ട് :P
    നല്ല കവിത

    ReplyDelete