Thursday, December 31, 2009

ഭാഗം

മാംസം എനിക്ക്.
അസ്ഥി നിനക്ക്.

പകല്‍ എനിക്ക്.
രാത്രി നിനക്ക്.

കരയും കടലും
ആകാശവും എനിക്ക്.
പാതാളം നിനക്ക്.

കറുപ്പ്
വേണമെങ്കില്‍
എടുത്തോളൂ.
വെളുപ്പില്‍
തൊടരുത്.

Wednesday, December 30, 2009

ക്യൂ

തനിയേ
ചിരിച്ചു-
നടക്കരുത്.
ഒറ്റയ്ക്കിരുന്ന്
പാടരുത്.
കല്ല്
കുന്നിന്‍-
മോളിലേക്കും
താഴേക്കും
ഉരുട്ടരുത്.
ഒരു പാത്ര-
മെടുത്തീ-
ക്യൂവില്‍
നില്‍ക്കുക.

Monday, December 28, 2009

അനാഥന്‍

കരയാന്‍
തൊട്ടിലി-
ല്ലാത്തവന്‍.

കയറാന്‍
ഏണിയി-
ല്ലാത്തവന്‍.

ഇറക്കാന്‍
കട്ടിലി-
ല്ലാത്തവന്‍.

കിടക്കാന്‍
ശവപ്പെട്ടിയും
മണ്ണുമി-
ല്ലാത്തവന്‍.

Friday, December 25, 2009

ഉച്ചനേരം

മഹാബലി
ഉച്ചനേരം
വരാന്തയില്‍.

വാമനന്‍
ഉച്ചനേരം
അടുക്കളയില്‍.

ടെലിവിഷനില്‍
ഉച്ചനേരം
പാതാളം
തിള്യ്ക്കുന്നു.

Monday, December 21, 2009

Heart and Existence

ശവപ്പെട്ടി വാങ്ങാന്‍
ഗ്രാമത്തില്‍ നിന്നു-
വന്നവന്‍
ആംബ്യുലന്‍സില്‍
തിരിച്ചുപോയി.

ദരിദ്രയാചകന്റെ
ഇന്നലത്തെ
നാണയവും
നിരത്തിലൂടെ
ഉരുണ്ടു പോയി.

ഹ്ര്ദയവും
കരളും
വില്‍ക്കുന്ന
കടയില്‍
വന്‍ തിരക്കാണ്.

പട്ടാള മാര്‍ച്ചിനിടെ
കഴുകനും
പ്രാവും
നഗരമൊഴിഞ്ഞു-
പൊയി.

Saturday, December 12, 2009

അതീതം



മഴമഴ
നനഞ്ഞു
കുതിരുന്നു.
വെയില്‍
ചൂടുകൊണ്ട്
പുകയുന്നു.
രാത്രിക്ക്
കറുപ്പ്
കുടിച്ച
ആലസ്യം.