Sunday, November 24, 2013

വിജനം






കാലേൽ പിടിച്ചുവലിച്ച നടവഴികളേ
ശ്വാസമളന്ന ദിക്കുകളേ.
വേർപ്പ് പിടിച്ചെടുത്ത കാറ്റേ..
ഇനിയുമോർമ്മയില്ലേയിദ്ദേഹത്തെ

ഇടവഴി തോണ്ടിയ റോഡേ
ഒരു പൂച്ച പോലും കുറുകേ ചാടുന്നില്ലല്ലോ..
തെരുവുപട്ടികളെവിടെ..?
മീൻകാരൻ മമ്മതിന്റെ സൈക്കിൾ
കോരേട്ടന്റെ പശു
വേലായുധന്റെ തെയ്യക്കോലം..
എല്ലാരും പോയ്ക്കഴിഞ്ഞോ..?

4 comments:

  1. എല്ലാരും പോയ്ക്കഴിഞ്ഞോ..?

    ReplyDelete
  2. വഴിയല്ലേ ഇനിയും വരാനുണ്ട്

    ReplyDelete
  3. വിജനവീഥിയില്‍ ഒരു പൂച്ച

    ReplyDelete
  4. ചില പാതകളങ്ങനെയാ.ദേശീയത തന്നെ ഇല്ലാതാക്കും. അതിൽച്ചിലതിന്‌ പേരോ ദേശീയപാതയെന്നും.
    നല്ല കവിത
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...


    ReplyDelete