ഏതോ
വിജനമാം വീഥിയിൽ.
നിഴലില്ലാതെ
മൂളിപ്പാട്ടില്ലാതെ
പ്രതിധ്വനിയില്ലാതെ ഞാൻ ….
വഴിയിലെ കാല്പാടുകൾ
മാഞ്ഞുപോയി.
മകുടിയൂതുന്നത്
കേൾക്കാതായി.
കാൽ വേദനിച്ചത്
അറിയാതെയായി
സൗഹൃദനോട്ടമില്ല
പതിനായിരത്തെട്ട്
വേഷമില്ല
പല്ലും നഖവും
വളരുകില്ല.
ഇനിയെനിക്ക്
കണ്ണാടിയിൽ
നോക്കേണ്ട.
ഇനിയെനിക്ക്
ReplyDeleteകണ്ണാടിയിൽ
നോക്കേണ്ട.
കണ്ണാടിയായി
ReplyDeleteഅതെന്തായാലും നന്നായി
ReplyDeleteനല്ല ചങ്ങാതിമാർ കാണുമല്ലേ? :)
ReplyDeleteനല്ല കവിതയാ.
ശുഭാശംസകൾ.....
കണ്ണാടി നോക്കിയിട്ടൊന്നും ഒരു കാര്യവുമില്ലന്നേ......
ReplyDelete