ഒരു നട്ടുച്ചനേരത്ത്
ഊണുകഴിക്കാതെ ഉറങ്ങാൻ കിടന്നു.
ഉറക്കത്തിൽ നിന്ന് സ്വപ്നം ഇറങ്ങിനടന്നു.
വെയിൽ സ്വപ്നത്തെ പിന്തുടർന്നു.
കാറ്റ് സ്വപ്നത്തെ എടുത്തുകൊണ്ടുപോയി.
കാക്ക കരഞ്ഞില്ല.
ചീവീട് നിലവിളിച്ചില്ല
പൂവിന്റെ മർമ്മരവും കേട്ടില്ല
വൈകുന്നേരം ചീർത്ത ശരീരം
വലയിൽ കിട്ടി.
No comments:
Post a Comment