ഭൂമി
കറക്കത്തിന്ന് വേഗം കൂട്ടി
ചുവപ്പും പച്ചയും ഉപേക്ഷിച്ച്
കറുത്ത നിറമാകുമ്പോൾ......
ആകാശം
യന്ത്രക്കുഞ്ഞുങ്ങളെ ഗർഭം ധരിച്ച്
വിഷം ചുരത്തുമ്പോൾ….
പുഴ
ഒഴുക്കുനിർത്തി
ചെരിപ്പിട്ട്നടക്കുമ്പോൾ…..
മരം
ആട്ടം നിർത്തി
നടത്തം പഠിക്കുമ്പോൾ…..
ചില്ല
ഇലകൾ കൊഴിച്ച്
ഒറ്റത്തടിയായിനിൽക്കുമ്പോൾ....
പൂക്കൾ
നിറങ്ങൾവാർന്ന്
ഓടയിലൂടൊഴുകുമ്പോൾ……..
മനുഷ്യൻ
പാതി ഉടൽ
കീറിമുറിക്കുമ്പോൾ……….
പുഴുക്കൾ
ശവങ്ങൾ തിന്നുകൊഴുത്ത്
പുതുശരീരമായി നൃത്തമാടുമ്പോൾ…..
ഞാൻ
എന്നിലില്ലാതെ
അക്ഷരങ്ങളും ദൃശ്യങ്ങളുമായി
മിന്നിമറയുമ്പോൾ…………..
അപ്പോള്‍ എന്തുണ്ടാകും...??
ReplyDeleteഇങ്ങനൊരു കവിത പിറക്കും.
ReplyDeleteഞാന്‍ വായന നിര്‍ത്തി കമന്റിടും
ReplyDeleteപുഴ ഒഴുക്കു നിറുത്തി ചെരിപ്പിട്ടു നടക്കുക എന്ന ഒറ്റവരി ഈ കവിതയെ വലുതാക്കി മാറ്റി
ReplyDelete