അല്ലാഹു അക്ബര്‍....
അല്ലാഹു അക്ബര്‍....
മഹാനായ ദൈവമേ....
മഹാനായ ദൈവമേ...
ഞങ്ങള്‍ കുമ്പിടുന്നേന്‍
ഞങ്ങളെ
വര്‍ഗീയവാദിയെന്നു വിളിക്കല്ലേ...
തീവ്രവാദിയെന്നു
കൈയ്യാമം വയ്ക്കല്ലേ....
ഭീകരവാദിയെന്നു
തോക്ക് ചൂണ്ടല്ലേ....
ഞങ്ങള്‍ തേടുന്നത് നിന്നെ മാത്രം..
നിന്നിലുടെ
പ്രപഞ്ചപ്പൊരുള്‍ തേടുന്നു.....
നീയാണെന്ന് ഭാവിച്ച്
ഒരുവന്‍ വന്നാല്‍
തെരുവില്‍ അഭയം തേടും.
തോളോടുതോള്‍ ചേര്‍ന്ന്
നമസ്കരിക്കും.
ഞങ്ങള്‍ പട്ടിണിയറിഞ്ഞത്
പടപ്പുകളെയറിയാന്‍..
കൈയ്യുയര്‍ത്തിയത്
സഹോദരങ്ങളെ കാണിച്ചുതരാന്‍.
സ്നേഹമാണ് സക്കാത്തായി നല്കിയത്.
പിറവിയിലും മൃത്യുവിലും
ദര്‍ശിക്കുന്നത് നിന്‍റെ മുഖം മാത്രം.
പക്ഷിയിലും പൂമ്പാറ്റയിലും
നിന്‍റെ നിശ്വാസം കേള്‍ക്കുന്നു.
സങ്കടങ്ങളുടെ തക്ബീര്‍
എല്ലായ്പ്പോഴും ഒഴുകുന്നു.
അല്ലാഹു അക്ബര്‍....
അല്ലാഹു അക്ബര്‍....