മലയാലമേ,
വേര്‍ ഡിഡ് യൂ ഗോ..?
വാട്ട് ഹാപ്പന്‍ഡ് റ്റൂ യൂ ..?
സണ്‍, വേഗം തിരിച്ചുവരിക.
പപ്പയും മമ്മയും വേദനയോടെ
നിന്നെ വെയിറ്റ് ചെയ്യുന്നു....
മമ്മ നിനക്ക്
മില്‍ക്ക് തരാഞ്ഞിറ്റാണോ
കോമ്പ്ലാന്‍ തരാഞ്ഞിറ്റാണോ
ഗ്രാന്‍മ ടീവി കാണാന്‍
സമ്മതിക്കാഞ്ഞിറ്റാണോ
റ്റാറ്റാ പോലും പറയാതെ
നീ പൊയ്ക്കളഞ്ഞത്..?
പപ്പ നിന്നെ വിക്കനെന്ന്
ജോക്കായി വിളിച്ചതിനോ..?
അത് നീ ഇംഗ്ലീഷ്
പ്രോപ്പറായി പ്രൊനൌണ്‍സ്
ചെയ്യാഞ്ഞിറ്റല്ലേ..?
സണ്‍ ,വേഗം തിരിച്ചുവരിക
ഇനി നിനക്കിഷ്ടമില്ലാത്ത ജോക്ക്
ആരും പറയില്ല.
ലിറ്ററേച്ചർ ബുക്സ് കൊണ്ടുനടന്നതിന്ന്
ആരും ഓൾഡ്മാനെന്ന് മോക്ക് ചെയ്യില്ല.
നീ ഷൂവിടാതെ വാക്ക് ചെയ്തോളൂ...
ഡേര്‍ട്ടീ എര്‍ത്ത് ഡ്രസ്സിൽ ചേര്‍ത്തോളൂ....
മിസ്റ്റര്‍ തുഞ്ചനെയോ
മിസ്റ്റര്‍ തുഞ്ചനെയോ
മിസ്റ്റര്‍ കുഞ്ചനെയോ
ചെന്ന് കണ്ടോളൂ......
ചെന്ന് കണ്ടോളൂ......
പ്രവാസിയായി വില്ലേജിലെങ്ങും
വാൻഡര്‍ ചെയ്തോളൂ ...
ഇനി നിന്നെ ആരും വാണ്‍ ചെയ്യില്ല
സണ്‍ , വേഗം തിരിച്ചുവരിക.
പപ്പയും മമ്മയും
നിനക്ക് വാല്യുയബ്ൾ പ്രസന്റ്സ്
വാങ്ങിച്ചിറ്റുണ്ട്...
ടച്ച് സ്ക്രീൻ മൊബൈൽ,
ബർമുഡാസെറ്റ്,
ലൈസൻസ്ഡ് റിവോൾവര്‍ ....
അങ്ങനെയങ്ങനെ........
സണ്‍ ,വേഗം തിരിച്ചുവരിക...
മലയാലമേ,
ReplyDeleteവേര്‍ ഡിഡ് യൂ ഗോ..?
വാട്ട് ഹാപ്പന്‍ഡ് റ്റൂ യൂ ..?
സണ്‍, വേഗം തിരിച്ചുവരിക.
പപ്പയും മമ്മയും വേദനയോടെ
നിന്നെ വെയിറ്റ് ചെയ്യുന്നു....
മമ മലയാലം(ക്ലാസ്സിക്)
ReplyDelete