Saturday, October 27, 2012

ഒരു കത്ത്



പ്രിയപ്പെട്ട സന്തോഷ് പണ്ഡിതാ……..
ഞാൻ വായുവിൽ നിറഞ്ഞുകിടപ്പുണ്ട്
ആകാശനീലിയായി വ്യാപിച്ചിട്ടുണ്ട്
കാറ്റായി  സ്പർശിക്കുന്നുണ്ടോരോ ദേഹവും.
വയലേലകളിലും റോട്ടിൻ ഞരമ്പുകളിലും
ചീറിപ്പായും വാഹനങ്ങളിലും
പല പ്രാകാരങ്ങളിലും..
കയറിയും ഇറങ്ങിയും നടപ്പുണ്ട്.
ഞാൻ സ്റ്റേ ജിൽ നിൽക്കാറുണ്ട്.
എന്നെ വളരെയടുത്ത് കാണാനും കേൾക്കാനും താങ്കൾ വരുമോ.?
എന്നിലെ ശിൽപ്പിയെ ഞാൻ അങ്ങേക്കു പരിചയപ്പെടുത്താം.
എന്നിലെ മഹാകവിയെ അങ്ങേയ്ക്ക് കേൾക്കാം..
ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഒരു നോവലിസ്റ്റാണു ഞാൻ.
ഞാനുമായി സംസാരിക്കുമ്പോൾ അങ്ങേയ്ക്കതു ബോധ്യമാകും.
അതുകൊണ്ട് താങ്കൾ നേരിൽ വന്നുകണ്ട്
എന്റെ സ്ഥിതിഗതികൾ മനസ്സിലാക്കണം.
അതിന്നുവേണ്ടിയാണീ കത്ത് ..
താങ്കൾ വരുമെന്ന പ്രത്യാശയോടെ……

2 comments:

  1. കൊള്ളാം ....ഈ സന്ദേശം

    നല്ലൊരു സിനിമയ്ക്കുള്ളതും

    നല്ലൊരു തീം ഒക്കെ ലഭിക്കുന്ന വഴികള്‍

    താങ്കള്‍ നന്നായി പറഞ്ഞിരിക്കുന്നു .ആശംസകള്‍

    ReplyDelete
  2. ishttappettu mashe... njan aadyayitta ee vazhi ippozha kandathu inganeyoru blog

    ReplyDelete