Monday, May 19, 2014

ചാട്ടം





കൊമ്പിൽ നിന്ന്
കൊമ്പിലേക്ക്….
ആടിക്കളിക്കെടാ..
ചാടിക്കളിക്കെടാ..

ദേഹം വളച്ച്
മുഖം ചുഴറ്റി
മൂക്ക് ചുളിച്ച്
നാവു നീട്ടി
ചന്ദ്രനെ കാണുന്നു.
സൂര്യനെ കൊതിക്കുന്നു

ഇലപ്പച്ചയിൽ
കണ്ണുകൊരുക്കുന്നു
നിഴൽച്ചോപ്പിൽ
കണ്ണടയ്ക്കുന്നു

പിന്നോട്ടെടുക്കുമ്പോൾ
മുൻപോട്ടെടുക്കുന്നു
മുൻപോട്ടെടുമ്പോൾ
പിന്നോട്ടെടുക്കുന്നു

ആടിക്കളിക്കെടാ..
ചാടിക്കളിക്കെടാ..

4 comments:


  1. ആടിക്കളിക്കെടാ..
    ചാടിക്കളിക്കെടാ..

    ReplyDelete
  2. വായിച്ചു വന്നപ്പോൾ മനുഷ്യമനസ്സിനെപ്പറ്റിയാണ്‌ പരാമർശിച്ചിരിക്കുന്നതെന്നു തോന്നി.

    നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete