കാലേൽ പിടിച്ചുവലിച്ച
നടവഴികളേ…
ശ്വാസമളന്ന ദിക്കുകളേ….
വേർപ്പ്
പിടിച്ചെടുത്ത കാറ്റേ..
ഇനിയുമോർമ്മയില്ലേയിദ്ദേഹത്തെ…
ഇടവഴി തോണ്ടിയ റോഡേ…
ഒരു പൂച്ച പോലും
കുറുകേ ചാടുന്നില്ലല്ലോ..
തെരുവുപട്ടികളെവിടെ..?
മീൻകാരൻ മമ്മതിന്റെ
സൈക്കിൾ…
കോരേട്ടന്റെ പശു…
വേലായുധന്റെ
തെയ്യക്കോലം..
എല്ലാരും
പോയ്ക്കഴിഞ്ഞോ..?