ഇടമുറിയാതെ
ഒരേ
പെയ്ത്ത്…
ഇടർച്ചയില്ലാതെ
ഒരേ താളത്തിൽ…
കടുവർണ്ണമാകാതെ
ഒരേ നിറത്തിൽ…
കരിമണമില്ലാതെ
ഒരേ സുഗന്ധത്തിൽ..
കൈയെടുക്കാതെ
ഒരേസ്പർശമായി…
മുറുമുറുക്കാതെ
ഒരേ മനസോടെ…
തെന്നിവീഴാതെ
ഒരേ പതനം…
മുടിയിഴകൾ
ക്കിടയിലൂടെ
തലയോട്ടി
തുരന്ന്….