Sunday, November 24, 2013

വിജനം






കാലേൽ പിടിച്ചുവലിച്ച നടവഴികളേ…
ശ്വാസമളന്ന ദിക്കുകളേ….
വേർപ്പ് പിടിച്ചെടുത്ത കാറ്റേ..
ഇനിയുമോർമ്മയില്ലേയിദ്ദേഹത്തെ…

ഇടവഴി തോണ്ടിയ റോഡേ…
ഒരു പൂച്ച പോലും കുറുകേ ചാടുന്നില്ലല്ലോ..
തെരുവുപട്ടികളെവിടെ..?
മീൻകാരൻ മമ്മതിന്റെ സൈക്കിൾ…
കോരേട്ടന്റെ പശു…
വേലായുധന്റെ തെയ്യക്കോലം..
എല്ലാരും പോയ്ക്കഴിഞ്ഞോ..?